എല്‍.ഇ.ഡി ടി.വി നല്കി
29/06/2020
എന്‍.സി.പി വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി ആര്‍ദ്രയ്ക്ക് ബ്ലോക്ക് പ്രസിഡന്റ് എം.കെ രവീന്ദ്രന് ടി.വി കൈമാറുന്നു.
വൈക്കം: എന്‍.സി.പി വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍ധന കുടുംബത്തിലെ അംഗമായ സെന്റ് ലിറ്റില്‍ തെരേസാസ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനിയായ ആര്‍ദ്രയ്ക്ക് എല്‍.ഇ.ഡി ടി.വി നല്കി. ബ്ലോക്ക് പ്രസിഡന്റ് എം.കെ രവീന്ദ്രന് ആര്‍ദ്രയ്ക്ക് ടി.വി കൈമാറി. ഷിബു അറയ്ക്കല്‍, ജോസ് കുര്യന്, കെ.എ ലത്തീഫ്, ബിബിന്‍ ബാബു, വൈക്കം സലിംകുമാര്‍ എന്നിവര്‍ പങ്കെടുത്തു.