Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മൂത്തേടത്തുകാവ് -തോട്ടുവക്കം റോഡിന്റെ വികസനത്തിന് 5 കോടി രൂപ അനുവദിച്ചതായി സി.കെ.ആശ എം.എല്‍.എ
29/06/2020

വൈക്കം: മൂത്തേടത്തുകാവ് -തോട്ടുവക്കം റോഡിന്റെ വികസനത്തിന് 5 കോടി രൂപ അനുവദിച്ചതായി സി.കെ.ആശ എം.എല്‍.എ അറിയിച്ചു. നബാര്‍ഡ് ഫണ്ടില്‍ നിന്നും അനുവദിച്ച തുക വിനിയോഗിച്ച് ബി.എം.ബി.സി നിലവാരത്തിലാണ് 4.2 കി.മീ. ദൂരം വരുന്ന റോഡ് പുനര്‍ നിര്‍മ്മിക്കുക. ഉല്ലല മുതല്‍ മൂത്തേടത്തുകാവ് വരെയുള്ള ഭാഗം ഇതിനകം ബി.എം.ബി.സി നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ചു കഴിഞ്ഞു. 3 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച റോഡിന്റെ ബാക്കി ഭാഗം നിര്‍മ്മിക്കുന്നതിനാണ് ഇപ്പോള്‍ ഭരണാനുമതി ലഭിച്ചിരിക്കുന്നത്. വൈക്കം - ഉല്ലല റോഡില്‍ ഗതാഗത കുരുക്ക് ഉണ്ടാകുന്നപക്ഷം പുനര്‍നിര്‍മ്മിക്കപ്പെടുന്ന തോട്ടുവക്കം - മൂത്തേടത്തുകാവ് - ഉല്ലല റോഡ് ഗതാഗതത്തിന് ഉപയോഗിക്കുവാനാകും. വൈക്കം -വെച്ചൂര്‍ റോഡില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്ന ഉല്ലല മുതല്‍ വൈക്കം വരെയുള്ള ഭാഗത്തെ നിലവിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും പുതുതായി നിര്‍മ്മിക്കുന്ന തോട്ടുവക്കം - ഉല്ലല റോഡ് പ്രയോജനപ്പെടുമെന്ന്എം.എല്‍.എ അറിയിച്ചു.