Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠനസംവിധാനം ഉദ്ഘാടനം ചെയ്തു.
29/06/2020
ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെയും കൂവം ചേന്തുരുത്ത എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെയും നേതൃത്വത്തില്‍ ശാഖാ ആഡിറ്റോറിയത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പഠനസംവിധാനം ആശ്രമം സ്‌കൂള്‍ പ്രഥമധ്യാപിക പി.ആര്‍ ബിജി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആശ്രമം സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകളുടെയും കൂവം ചേന്തുരുത്ത് എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്റെയും നേതൃത്വത്തില്‍ ശാഖാ ഓഡിറ്റോറിയത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ പഠനസംവിധാനം ആശ്രമം സ്‌കൂള്‍ പ്രഥമാധ്യാപിക പി.ആര്‍ ബിജി ഉദ്ഘാടനം ചെയ്തു. ശാഖായോഗത്തിന്റെ പരിധിയിലുള്ള യു.പി മുതല്‍ ഹയര്‍സെക്കന്ററി വരെയുള്ള 20 വിദ്യാര്‍ത്ഥികള്‍ക്കാണ് രാവിലെ മുതല്‍ വൈകിട്ട് വരെ വിവിധ സമയങ്ങളില്‍ ഓണ്‍ലൈന്‍ പഠനം നടത്തുന്നത്. ശാഖാ പ്രസിഡന്റ് പി.ജി ബേബി അദ്ധ്യക്ഷത വഹിച്ചു. അധ്യാപിക അമൃത പാര്‍വ്വതി, പി.ടി.എ പ്രസിഡന്റ് പി.പി സന്തോഷ്, എം.പി സാനു, കെ.വേലായുധന്‍, പി.എ സതീശന്‍ എന്നിവര്‍ പങ്കെടുത്തു.