Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക ദിനാചരണം നടത്തി
29/06/2020
കരിപ്പാടം നാലുകണ്ടത്തില്‍ കുടുംബം നല്‍കിയ ടെലിവിഷന്‍ സി.കെ ആശ എം.എല്‍.എ വടകരയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കൈമാറുന്നു.

തലയോലപ്പറമ്പ്: കരിപ്പാടത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവ് കെ.എ വിശ്വനാഥന്റെ നാലാംചരമവാര്‍ഷിക ദിനം സമുചിതമായി ആചരിച്ചു. നാലുകണ്ടം ജംഗ്ഷനില്‍ മുതിര്‍ന്ന അംഗം കെ.എം ദിനേശന്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന പ്രവര്‍ത്തകര്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് നാലുകണ്ടത്തില്‍ കുടുംബം നല്‍കിയ ടെലിവിഷന്‍ സി.കെ ആശ എം.എല്‍.എ വടകരയിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് കൈമാറി. ചടങ്ങില്‍ സി.പി.ഐ മണ്ഡലം സെക്രട്ടറിമാരായ ജോണ്‍ വി ജോസഫ്, എം.ഡി ബാബുരാജ്, അസി.സെക്രട്ടറി കെ.അജിത്ത് എക്‌സ് എം.എല്‍.എ, വടകര ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.സി സജി, കെ.ഡി വിശ്വനാഥന്‍, പി.പി ഷാജി, കെ.എം സുധര്‍മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.