Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മനസ്സലിവില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ പഠനത്തിന് എല്‍.ഇ.ഡി ടി.വി കിട്ടി.
27/06/2020
അബുദാബിയിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി മിറാന ഗാബിന്‍ മാത്യൂവിന്റെ സഹായത്താല്‍ വാങ്ങിയ എല്‍.ഇ.ഡി ടി.വി ടി.വി. പുരം ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി സിയ സമീറയ്ക്ക് പ്രിന്‍സിപ്പാള്‍ ജെ.ടി ബിന്ദു കൈമാറുന്നു.

വൈക്കം: ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മനസ്സലിവില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിനിക്ക് ഓണ്‍ലൈന്‍ പഠനത്തിന് എല്‍.ഇ.ഡി ടി.വി കിട്ടി. ടി.വി പുരം ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി സിയ സമീറയ്ക്കാണ് അബുദാബിയില്‍ നിന്നും സഹായമെത്തിയത്. അബുദാബിയിലെ മലയാളി കുടുംബാംഗമായ ആറാംക്ലാസ് വിദ്യാര്‍ത്ഥിനി മിറാന ഗാബിന്‍ മാത്യൂവാണ് സിയ സമീറയുടെ പഠനത്തിന് കൈത്താങ്ങായത്. പഠനത്തിലും കലാ-കായിക രംഗത്തും മികവ് കാട്ടിയ മിറാന ഗാബിന്‍ മാത്യൂവിന് അബുദാബി സ്‌കൂള്‍ തലത്തില്‍ കിട്ടിയ സമ്മാനതുകകള്‍ സ്വരുക്കൂട്ടിയാണ് ടി.വി വാങ്ങാന്‍ പണമയച്ചത്. ടി.വി വാങ്ങാന്‍ മാര്‍ഗമില്ലാതിരുന്ന സിയ സമീറയുടെ ജീവിത സാഹചര്യമറിഞ്ഞ സ്‌കൂളിലെ ഒരു അദ്ധ്യാപികയുടെ ഇടപെടലാണ് മിറാന ഗാബിന്‍ മാത്യൂവിന്റെ സഹായത്തിന് വഴിയൊരുക്കിയത്. പ്രിന്‍സിപ്പാള്‍ ജെ.ടി ബിന്ദു ടി.വി സിയ സമീറയ്ക്ക് കൈമാറി. മായാ റാണി, ഗീത, സിന്‍സി, സുജിത്ത് കുമാര്‍, സോളിമോന്‍ എന്നിവര്‍ പങ്കെടുത്തു.