Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പിന്തുണ പ്രഖ്യാപിച്ചു.
27/06/2020
കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം പ്രവര്‍ത്തക യോഗം ഉന്നതധികാര സമിതിയംഗം തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി എടുക്കുന്ന തീരുമാനങ്ങള്‍ക്ക് കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം കമ്മറ്റി പിന്തുണ പ്രഖ്യാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മാധവന്‍കുട്ടി കറുകയില്‍ അദ്ധ്യക്ഷത വഹിച്ചു. പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. ഉന്നതാധികാര സമിതിയംഗം തോമസ് ചാഴിക്കാടന്‍ എം.പി യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം മുഖ്യപ്രഭാഷണം നടത്തി. എബ്രഹാം പഴയകടവന്‍, പ്രദീപ് വലിയപറമ്പില്‍, എം.സി എബ്രഹാം, റജി ആറാക്കല്‍, കെ.സി ജെയിംസ്, ലൂക്ക് മാത്യൂ, സെബാസ്റ്റ്യന്‍ ആന്റണി എന്നിവര്‍ പ്രസംഗിച്ചു.