Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരപരിപാടികള്‍ സംഘടിപ്പിച്ചു.
27/06/2020
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ഐ.എന്‍.ടി.യൂ.സി മറവന്‍തുരുത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന കമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളിലും പ്രതിഷേധിച്ച് ഐ.എന്‍.ടി.യൂ.സി വൈക്കം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ താലൂക്കിലെ പത്തുകേന്ദ്രങ്ങളില്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭ്യമാക്കുക, കൊറോണ മൂലം തൊഴില്‍ നഷ്ടപ്പെട്ട തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചായിരുന്നു സമരം. ഐ.എന്‍.ടി.യൂ.സി മറവന്‍തുരുത്ത് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുലശേഖരമംഗലം പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാനകമ്മറ്റിയംഗം പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മോഹന്‍ കെ തോട്ടുപുറം അദ്ധ്യക്ഷത വഹിച്ചു. പി.സി തങ്കരാജ്, ബാബു പുവനേഴത്ത്, ജഗദ അപ്പുക്കൂട്ടന്‍, കെ.സജീവന്‍, പുഷ്പാദാംഗന്‍ എന്നിവര്‍ പ്രസംഗിച്ചു. ഐ.എന്‍.ടി.യു.സി ചെമ്പ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടത്തിയ ധര്‍ണ്ണ ഐ.എന്‍.ടി.യൂ.സി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.വി പ്രസാദ്, ടി.കെ വാസുദേവന്‍, സി.എസ് സലിം, രാഗിണി ഗോപി, പ്രസാദ്, പെരുവാഴത്തറ, മാത്യൂ കുന്നത്ത്, സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.