Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭയില്‍ തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംകരിക്കുന്ന നടപടികള്‍ ആരംഭിച്ചു.
27/06/2020

വൈക്കം: വൈക്കം നഗരസഭ 2019-20 പദ്ധതിയില്‍പ്പെടുത്തി നഗരത്തിലെ തെരുവ് നായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിന് ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതിയുടെ ഭാഗമായി തെരുവ് നായ്ക്കളെ പിടിച്ച് വന്ധ്യംക്കരിക്കുന്ന നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതിക്ക് നാലുലക്ഷം രൂപയാണ് നഗരസഭ നീക്കി വച്ചിരിക്കുന്നത്. ജില്ലാ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവര്‍ത്തകരാണ് ഈ പദ്ധതി നിര്‍വഹിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ നഗരത്തിലെ തെരുവു നായ്ക്കളുടെ വംശവര്‍ദ്ധനവ് തടയുകയും എണ്ണം ഗണ്യമായി കുറയ്ക്കുവാന്‍ സാധിക്കുമെന്നും നഗരസഭ ചെയര്‍മാന്‍ പറഞ്ഞു