Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബഷീര്‍ ബാല്യകാല സഖി പുരസ്‌കാരം പെരുമ്പടവം ശ്രീധരന്
27/06/2020

തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ബഷീര്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ ബഷീര്‍ ബാല്യകാല സഖി പുരസ്‌കാരത്തിന് സാഹിത്യ അക്കാദമി മുന്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരനും, സമിതിയുടെ കീഴിലുള്ള ബഷീര്‍ അമ്മ മലയാളം സാഹിത്യ കൂട്ടായ്മ ഏര്‍പ്പെടുത്തിയ 'ബഷീര്‍ അമ്മ മലയാള പുരസ്‌കാരം' കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി. ഗംഗധരനും അര്‍ഹരായി. 10000 രുപയും പ്രശസ്തി പത്രവും ഷീല്‍ഡും അടങ്ങുന്നതാണ് അവാര്‍ഡ്. ഒക്‌ടോബര്‍ അവസാനവാരം തലയോലപ്പറമ്പില്‍വച്ച് പുരസ്‌കാര സമര്‍പ്പണം നടത്തുമെന്ന് ബഷീര്‍ സ്മാരക സമിതി ചെയര്‍മാന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ ഡോ. പോള്‍ മണലില്‍, ജനറല്‍ സെക്രട്ടറി പി.ജി ഷാജിമോന്‍, ട്രഷറര്‍ ഡോ. യു.ഷംല എന്നിവര്‍ അറിയിച്ചു.