Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കിഡ്‌നി രോഗികള്‍ക്ക് സഹായഹസ്തവുമായി വെള്ളൂര്‍ സൗഹൃദ കൂട്ടായ്മ.
27/06/2020

തലയോലപ്പറമ്പ്: കിഡ്‌നി രോഗികള്‍ക്ക് സഹായഹസ്തവുമായി വെള്ളൂര്‍ സൗഹൃദ കൂട്ടായ്മ. വെള്ളൂര്‍ പഞ്ചായത്ത് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കൂട്ടായ്മ തലയോലപ്പറമ്പ് ഏരിയയിലെ രോഗികള്‍ക്കുള്ള ഡയലിസിസ് കിറ്റും ട്യൂബും വിതരണം ചെയ്തു. സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ ഹരികുമാര്‍ കിറ്റുകള്‍ ഏരിയാ സെക്രട്ടറി കെ.ശെല്‍വരാജിന് കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ലൈലാ ജമാല്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ഇ.എം കുഞ്ഞുമുഹമ്മദ്, ടി.ബി മോഹനന്‍, ടി.വി രാജന്‍, ലൂക്ക് മാത്യു, പി.എ ഷാജി എന്നിവര്‍ പങ്കെടുത്തു.