എല്‍.ഇ.ഡി. ടി.വി നല്കി.
26/06/2020
ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച ആശ്രമം സ്കൂള്‍ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയക്ക് ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ എല്‍.ഇ.ഡി ടി.വി കൈമാറുന്നു.
വൈക്കം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച ആശ്രമം സ്കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിനി കോലോത്തും പറമ്പില്‍ ശ്രേയക്ക് വൈക്കം ഇന്ദിരാജി പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ എല്‍.ഇ.ഡി. ടി.വി നല്കി. പ്രസിഡന്റ് ഇടവട്ടം ജയകുമാര്‍ ശ്രേയക്ക് ടി.വി കൈമാറി. ബി.ചന്ദ്രശേഖരന്, വി.അനൂപ്, എം.ടി അനില്‍കുമാര്‍, പി.ടി സുഭാഷ്, പി.കെ മണിലാല്‍, പി.ജോണ്സണ്, സന്തോഷ് ചക്കനാടന്‍ എന്നിവര്‍ പങ്കെടുത്തു.