Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബാങ്ക് ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍, ആഘോഷ പരിപാടികള്‍ ഒഴിവാക്കി ആ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ച് മാത്യു തോമസ് കമ്മട്ടില്‍.
26/06/2020
വിരമിക്കല്‍ ആഘോഷം ഒഴിവാക്കി ആ തുക ഉപയോഗിച്ച് ടി.വി പുരം പി.എച്ച്.സിയിലെ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് മാത്യു തോമസ് കമ്മട്ടില്‍ വാങ്ങി നല്‍കിയ സാധനസാമഗ്രികള്‍ തോമസ് ചാഴികാടന്‍ എം.പി കൈമാറുന്നു.

വൈക്കം: ബാങ്ക് ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍, ആഘോഷ പരിപാടികള്‍ ഒഴിവാക്കി ആ പണം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റി വച്ച് മാത്യു തോമസ് കമ്മട്ടില്‍. കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും കഴിഞ്ഞ മാസം വിരമിച്ച മാത്യു തോമസ് കമ്മട്ടില്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ റിട്ടയര്‍മെന്റ് ആഘോഷ പരിപാടികള്‍ ഉപേക്ഷിക്കുകയായിരുന്നു. പകരം ഈ തു ക ഉപയോഗിച്ച് ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പാലീയേറ്റീവ് കെയര്‍ യൂണിറ്റിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാധന സാമഗ്രികളും വാങ്ങി നല്‍കി. ടി.വി പുരം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും കോട്ടയം ജില്ലാ കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന തോമസ് കമ്മട്ടിലിന്റെ പുത്രനാണ് കേരള കോണ്‍ഗ്രസ് (എം) നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കൂടിയായ മാത്യു തോമസ് കമ്മട്ടില്‍. ഇദ്ദേഹം വാങ്ങി നല്‍കിയ ഉപകരണങ്ങളും, സാധന സാമഗ്രികളും, തോമസ് ചാഴികാടന്‍ എം.പി പാലിയേറ്റീവ് കെയറിന് സമര്‍പ്പിച്ചു. മാത്യു തോമസ് കമ്മട്ടില്‍, കേരള കോണ്‍ഗ്രസ് (എം) ടി.വി പുരം മണ്ഡലം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ആന്റണി, ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് ടി.അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ജീന തോമസ്, ടി.വി പുരം പി.എച്ച്.സിയിലെ ഡോ. ഷാജി, പാലിയേറ്റീവ് കെയര്‍ നഴ്‌സ് സബിത, കേരള കോണ്‍ഗ്രസ് നേതാക്കളായ കെ.എം ചാക്കോ കള്ളിച്ചാലില്‍, ജോണ്‍സണ്‍ കടമ്പ്ര, ജോര്‍ജ് മറ്റപ്പള്ളി, അശോകന്‍ തുരുത്തിക്കുഴി എന്നിവര്‍ പങ്കെടുത്തു.