Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്‌കൂട്ടര്‍ കത്തി നശിച്ചു.
26/06/2020
മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തുരത്തുമ്മ മാലിയില്‍ വീട്ടില്‍ വികലാംഗനായ സോമന്റെ സ്‌കൂട്ടര്‍ കത്തി നശിച്ച നിലയില്‍.

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡ് തുരത്തുമ്മ മാലിയില്‍ വീട്ടില്‍ വികലാംഗനായ സോമന്റെ ഹീറോ ഡ്യുയറ്റ് സ്‌കൂട്ടര്‍ കത്തി നശിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30നാണ് സംഭവം. വണ്ടിയില്‍ തീപിടിച്ചതിനെ തുടര്‍ന്ന് വീടിന്റെ ജനല്‍പാളികളുടെ ചില്ലുകള്‍ പൊട്ടി പോവുകയും, സമീപത്തുണ്ടായിരുന്ന സൈക്കിളും, അയല്‍വാസിയുടെ സ്‌കൂട്ടറും ഭാഗികമായി കത്തി നശിക്കുകയും ചെയ്തു. ശബ്ദത്തോടുകൂടിയുണ്ടായ തീപിടുത്തം മൂലം അയല്‍വാസികളും വീട്ടുകാരും ഉണര്‍ന്ന്, സമീപമുള്ള തോട്ടില്‍ നിന്ന് വെള്ളമൊഴിച്ച് തീ കെടുത്തി വലിയ അപകടം ഒഴിവാക്കി. ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. രണ്ടു വര്‍ഷം മുന്‍പ് ജില്ലാ പഞ്ചായത്തില്‍ നിന്നും അനുവദിച്ചാണ് സ്‌കൂട്ടര്‍. വിവരമറിയിച്ചതിനെ തുടര്‍ന്ന് തലയോലപ്പറമ്പ് പോലീസ് എത്തി പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിച്ചു.