Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു.
25/06/2020
ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ പ്രതിഷ്ഠാവാര്‍ഷികത്തോടനുബന്ധിച്ച് ശിവഗിരിമഠം തന്ത്രി ശ്രീനാരായണ പ്രസാദിന്റെ നേതൃത്വത്തില്‍ ബ്രഹ്മകലശം എഴുന്നള്ളിക്കുന്നു.

വൈക്കം: ശ്രീനാരായണ ഗുരുദേവന്‍ അവസാനമായി കണ്ണാടിയില്‍ പ്രണവ പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വര ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാര്‍ഷികം ആഘോഷിച്ചു. ബ്രഹ്മകലശ പൂജയ്ക്ക് ശിവഗിരി മഠം തന്ത്രി ശ്രീനാരായണ പ്രസാദ് മുഖ്യകാര്‍മ്മികനായി. വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവര്‍ സഹകാര്‍മ്മികരായി. കലശപൂജയ്ക്കു ശേഷം ബ്രഹ്മകലശം പുറത്തേയ്‌ക്കെഴുന്നള്ളിച്ചു. ദേവസ്വം പ്രസിഡന്റ് പി.വി ബിനേഷ്, സെക്രട്ടറി കെ.വി പ്രസന്നന്‍, വൈസ് പ്രസിഡന്റ് രമേശ് പി ദാസ്, കെ.വി പ്രകാശന്‍, സാജു കോപ്പുഴ, സി.പി നടരാജന്‍, എം.കെ ദിനമണി, പി.പി സന്തോഷ് എന്നിവര്‍ നേതൃത്വം നല്‍കി.