Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി
25/06/2020
പ്രവാസികളോട് കാണിക്കുന്ന അവഗണനയിലും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് യൂ.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണ്ണ മഹിളാ കോണ്‍ഗ്രസ്സ സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പ്രവാസികളായ ഗര്‍ഭിണികളെയും രോഗികളായ സ്ത്രീകളെയും ജന്മനാട്ടിലേക്ക് കൊണ്ടുവരുന്നതിന് എല്ലാവിധ ശ്രമങ്ങളും നടത്തുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ് പറഞ്ഞു. പ്രവാസികളോട് കാണിക്കുന്ന അവഗണനയിലും പെട്രോള്‍-ഡീസല്‍ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് യൂ.ഡി.എഫ് വൈക്കം നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കച്ചേരിക്കവലയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. യൂ.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പോള്‍സണ്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ അക്കരപ്പാടം ശശി, അഡ്വ. പി.പി സിബിച്ചന്‍, മാധവന്‍കുട്ടി കറുകയില്‍, ബഷീര്‍ പുത്തന്‍പുര, അഡ്വ. ജെയിംസ് കടവന്‍, മോഹന്‍ ഡി ബാബു, പി.വി പ്രസാദ്, എ.സനീഷ് കുമാര്‍, അബ്ദുള്‍ സലാം റാവുത്തര്‍, എബ്രഹാം പഴയകടവന്‍, സിറിള്‍ ജോസഫ്, ജയ്‌ജോണ്‍ പേരയില്‍, വിവേക് പ്ലാത്താനത്ത്, വി.സമ്പത്ത്കുമാര്‍, ജമാല്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.