Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ മാതൃകാ ജൈവകൃഷി തോട്ടമൊരുക്കുന്നു.
25/06/2020
വൈക്കം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജൈവ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പച്ചക്കറിതൈനട്ട് സി.ഐ എസ്.പ്രദീപ് നിര്‍വഹിക്കുന്നു.

വൈക്കം: ജനമൈത്രി പോലീസ് സ്‌റ്റേഷനില്‍ പൊതുജനങ്ങള്‍ക്ക് പ്രചോദനമാകാന്‍ മാതൃകാ ജൈവകൃഷി തോട്ടമൊരുക്കുന്നു. വൈക്കം കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ഗ്രോ ബാഗില്‍ പച്ചക്കറി കൃഷി നടത്തുന്നത്. ദിവസേന നൂറുകണക്കിനാളുകള്‍ എത്തുന്ന പോലീസ് സ്‌റ്റേഷനടക്കമുള്ള പൊതു സ്ഥാപനങ്ങളില്‍ കൃഷിയിടമൊരുക്കി പൊതുജനങ്ങളില്‍ കാര്‍ഷികാഭിമുഖ്യം വര്‍ധിപ്പിക്കാനാണ് കൃഷി വകുപ്പ് ലക്ഷ്യമിടുന്നത്. വൈക്കം പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ഗ്രോ ബാഗില്‍ പച്ചക്കറിതൈ നട്ട് ഇന്‍സ്‌പെക്ടര്‍ എസ്.പ്രദീപ് കൃഷി ഉദ്ഘാടനം ചെയ്തു. പി.ആര്‍.ഒ മോഹനന്‍, കൃഷി ഫീല്‍ഡ് ഓഫീസര്‍ എം.ആര്‍ ബീന, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, പി.കെ.വി.വൈ പ്രസിഡന്റ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോലിസ് സ്‌റ്റേഷനുപുറമ വൈക്കം താലുക്ക് ഓഫീസ്, താലൂക്ക് ആശുപത്രി, ഡി.വൈ.എസ്.പി ഓഫീസ് തുടങ്ങിയ സ്ഥാപനങ്ങളുടെ വളപ്പിലും കൃഷിത്തോട്ടമൊരുക്കിയിട്ടുണ്ട്.