Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
25/06/2020

വൈക്കം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി(ടി.യു.സി.ഐ)യുടെ നേതൃത്വത്തില്‍ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി വൈക്കം ഫിഷറീസ് ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി. കയ്യേറ്റക്കാരില്‍നിന്നും മാലിന്യത്തില്‍ നിന്നും വേമ്പനാട്ടുകായലിനെ സംരക്ഷിക്കുക, എക്കല്‍ നീക്കം ചെയ്ത് കായലിലെ നീരൊഴുക്കും മത്സ്യബന്ധനവും സുഗമമാക്കുക, തണ്ണീര്‍മുക്കം ബണ്ടിലെ മണല്‍ചിറ നീക്കം ചെയ്യുക, മത്സ്യതൊഴിലാളികള്‍ക്ക് കോവിഡ് പാക്കേജ് അടിയന്തിരമായി നടപ്പിലാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു ഐക്യവേദി ജില്ലാകമ്മിറ്റി നടത്തിയ ധര്‍ണാസമരം സി.പി.ഐ എം.എല്‍ റെഡ്ഫ്‌ളാഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം.കെ ദിലീപ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.എസ് രാജു അധ്യക്ഷത വഹിച്ചു. സുഗതപ്പന്‍ന അരയശ്ശേരില്‍, പീതാംബരന്‍, മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു.