Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി നല്‍കി.
24/06/2020
വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ചെമ്പ് വിജയോദയം യൂ.പി സ്‌കൂളിലെ വിദ്യാര്‍ത്ഥി സിബിന്‍ ബാബുവിന് പ്രസിഡന്റ് തോമസ് അയ്യനംപറമ്പിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ പ്രകാശനും ചേര്‍ന്ന് ടി.വി കൈമാറുന്നു.

വൈക്കം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്ത നിര്‍ധന കുടുംബാംഗമായ ചെമ്പ് വിജയോദയം യൂ.പി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി സിബിന്‍ ബാബുവിന് വൈക്കം സെന്‍ട്രല്‍ ഹൗസിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ എല്‍.ഇ.ഡി ടി.വി നല്‍കി. സംഘം പ്രസിഡന്റ് തോമസ് അയ്യനംപറമ്പിലും അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.കെ പ്രകാശനും ചേര്‍ന്ന് ടി.വി കൈമാറി. എസ്.ജയപ്രകാശ്, വി.എന്‍ രാമചന്ദ്രന്‍, വി.ശശിധരന്‍, എസ്.കെ കാര്‍ത്തികേയന്‍, വി.ആര്‍ ശോഭന, ആര്‍ മീനാറാണി എന്നിവര്‍ പങ്കെടുത്തു.