Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പ്രതിഷേധ കൂട്ടായ്മ നടത്തി.
24/06/2020
ചൈനീസ് അധിനിവേശത്തിനെതിരെ സംസ്‌കാര സാഹിതി ഗാന്ധിപ്രതിമയ്ക്ക് മുന്നില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു ചൈനീസ് പ്രസിഡന്റിന്റെ ചിത്രം കത്തിക്കുന്നു.  

വൈക്കം: ചൈനീസ് അധിനിവേശത്തിനെതിരെ സംസ്‌കാര സാഹിതി ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി. കൊറോണ കാലത്ത് ചൈനയുടെ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കുന്ന ക്രൂരമായ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. ചൈനീസ് പ്രസിഡന്റിന്റെ ചിത്രം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ ഷിബു കത്തിച്ചാണ് കൂട്ടായ്മ നടത്തിയത്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലി അര്‍പ്പിച്ച ധീര ജവാന്‍മാര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. അതിര്‍ത്തിയില്‍ സംഭവിക്കുന്നതിന്റെ നിജസ്ഥിതി ജനങ്ങളോട് തുറന്നു പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് യോഗം കുറ്റപ്പെടുത്തി. നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ. കെ.പി റോയി, സി.വി ഡാങ്കേ, മോഹന്‍ ഡി ബാബു, അഡ്വ. പി.പി സിബിച്ചന്‍, അഡ്വ. എ.സനീഷ് കുമാര്‍, അബ്ദുള്‍സലാം റാവുത്തര്‍, എന്‍.സി തോമസ്, ബി.അനില്‍കുമാര്‍, വി.സമ്പത്ത് കുമാര്‍, പി.ഡി. ഉണ്ണി, ബി.ചന്ദ്രശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.