Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ.വൈ.എഫ് ടി.വി പുരം സൗത്ത് മേഖല കമ്മറ്റി ടി.വി നല്‍കി.
24/06/2020
എ.ഐ.വൈ.എഫ് ടി.വി പുരം സൗത്ത് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കുന്ന പദ്ധതി സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വീട്ടില്‍ ടെലിവിഷനില്ലാത്തതിനാല്‍ ഓണ്‍ലൈന്‍ പഠനം മുടങ്ങിയ അഞ്ചു നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് എ.ഐ.വൈ.എഫ് ടി.വി പുരം സൗത്ത് മേഖല കമ്മറ്റി ടി.വി നല്‍കി. നിര്‍ധന വിദ്യാര്‍ത്ഥികളുടെ പഠനത്തിന് താങ്ങാകാന്‍ ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ടു വാങ്ങിയ ടെലിവിഷനുകള്‍ സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍ വിതരണം ചെയ്തു. ടി.വി പുരം ലോക്കല്‍ കമ്മറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ എ.ഐ.വൈ.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. എസ്.പി സുജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.പ്രദീപ്, മഹിളാസംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, കെ.അജിത്ത്, എസ്.ബിജു, വി.കെ അനില്‍കുമാര്‍, കെ.എ അഖില്‍, സി.പി പ്രവീണ്‍കുമാര്‍, കെ.സി സുധീന്ദ്രമോഹന്‍, ബി.സദാനന്ദന്‍, എം.എസ് രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.