Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം മഹാദേവക്ഷേത്രത്തിലെ പശുക്കള്‍ക്ക് വൈക്കോലുമായി വെച്ചൂര്‍ സ്വദേശിയായ ക്ഷീരകര്‍ഷകന്‍
24/06/2020

വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിലെ പശുക്കള്‍ക്ക് വൈക്കോലുമായി വെച്ചൂര്‍ സ്വദേശിയായ ക്ഷീരകര്‍ഷകന്‍. ക്ഷേത്രത്തിലെ ഗോക്കള്‍ക്ക് ആവശ്യമായ തീറ്റ ലഭിക്കുന്നില്ലെന്ന വിവരം പത്രമാധ്യമങ്ങളിലൂടെ അറിഞ്ഞെത്തിയ വെച്ചൂര്‍ അച്ചിനകം കായല്‍ ചിറയില്‍ കെ.ആര്‍ ഷിബുവാണ് സ്വന്തം ചിലവില്‍ വൈക്കോല്‍ ക്ഷേത്രത്തിലെത്തിച്ചത്. വൈക്കോല്‍ നല്‍കാനുള്ള താല്‍പ്പര്യം അറിയിച്ചതിനെത്തുടര്‍ന്ന് സി.കെ ആശ എം.എല്‍.എ യൂടെ ഓഫീസില്‍ നിന്നും വേണ്ട സഹായങ്ങള്‍ നല്‍കി. ഏകദേശം 300 കിലോ വൈക്കോലാണ് ക്ഷേത്രത്തിലെത്തിച്ചത്. വൈക്കം ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ കെ.ആര്‍ ബിജു, അക്കൗണ്ടന്റ് അശോക് കുമാര്‍ എന്നിവര്‍ വൈക്കോല്‍ ഏറ്റുവാങ്ങി. നിലവില്‍ നാലു കാളകളും രണ്ടു വെച്ചൂര്‍ പശുവും ഒരു കിടാവുമാണ് ക്ഷേത്രത്തിലുള്ളത്.