Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ടി.വി വിതരണം ചെയ്തു.
24/06/2020
വൈക്കം ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന ടി.വി വിതരണം പ്രസിഡന്റ് ഡി. രഞ്ജിത്ത് കുമാര്‍ നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് വൈക്കം ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ടി.വി വിതരണം ചെയ്തു. ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ടി.വി വാങ്ങി നല്‍കിയത്. ബാങ്ക പ്രസിഡന്റ് ഡി.രഞ്ജിത്ത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ഹരിദാസ്, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സതീശന്‍, ബാങ്ക് ഭരണസമിതി അംഗങ്ങളായ കെ.വി ജീവരാജന്‍, പി.കെ അച്യൂതന്‍, ടി.വി മനോജ്, സുകുമാരന്‍, ബി.വിജയന്‍, ആശാ പ്രതാപചന്ദ്രന്‍, പത്മജ, സെക്രട്ടറി വി.ആര്‍ പ്രീതി എന്നിവര്‍ പങ്കെടുത്തു.