Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സമരപരിപാടികള്‍ സംഘടിപ്പിച്ചു.
23/06/2020
ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക, ഇന്ധന സബ്‌സിഡി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള ബസ് പ്രൈവറ്റ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വൈക്കത്ത് നടത്തിയ സമരം താലൂക്ക് സെക്രട്ടറി സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്വകാര്യ ബസുകളുടെ സര്‍വ്വീസ് നടത്തുന്നതിന് അനുകൂല സാഹചര്യം ഒരുക്കിയില്ലെങ്കില്‍ ജൂണ്‍ 30 മുതല്‍ മുഴുവന്‍ സര്‍വ്വീസുകളും നിര്‍ത്തിവയ്ക്കുമെന്ന് കേരള ബസ് പ്രൈവറ്റ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ താലൂക്ക് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി ചൊവ്വാഴ്ച വിവിധകേന്ദ്രങ്ങളില്‍ അസോസിയേഷന്‍ സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിക്കുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, പൊതുഗതാഗതം സംരക്ഷിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. വൈക്കത്ത് പ്രൈവറ്റ് ബസ് സ്റ്റാന്റിനു മുന്നില്‍ നടത്തിയ സമരം താലൂക്ക് സെക്രട്ടറി സണ്ണി എബ്രഹാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.പി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ട്രഷറര്‍ പോള്‍ അലക്‌സ്, പി.വി വിവേക്, സി.പി പ്രശാന്ത്, ലാലി മറ്റപ്പള്ളി, സോണി സണ്ണി, ടി.എം റഷീദ് കരിപ്പാടം എന്നിവര്‍ പ്രസംഗിച്ചു.