Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മാര്‍ച്ച് നടത്തി.
23/06/2020
ചികിത്സാ പിഴവുമൂലം യുവതിയും കുഞ്ഞും മരിക്കാനിടയായതില്‍ പ്രതിഷേധിച്ച് എഐവൈഎഫ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്ക് നടത്തിയ മാര്‍ച്ച് ജില്ലാ സെക്രട്ടറി പി.പ്രദീപ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ചികിത്സാ പിഴവ്മൂലം ഗര്‍ഭിണിയായ യുവതിയും കുട്ടിയും മരിക്കാനിടയായ സാഹചര്യം അന്വേഷിക്കണമെന്നും പിഴവു വരുത്തിയ ഡോക്ടര്‍ക്കെതിരെ നരഹത്യക്ക് കേസ് എടുക്കണമെന്നും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ് വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. വൈക്കം കുലശേഖരമംഗലം സ്വദേശിനി പ്രീജയും കുഞ്ഞുമാണ് ചികിത്സാപിഴവ് മൂലം മരണപ്പെട്ടത്. പ്രസവവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ യുവതിയെ സ്വാഭാവിക പ്രസവം സാധ്യമാവില്ല എന്നു മനസിലായിട്ടും ഗൈനകോളജി വിഭാഗം ഡോക്ടര്‍ തക്ക സമയത്ത് ഓപ്പറേഷന്‍ ചെയ്യാതിരുന്നതിനാലാണ് യുവതിയും കുഞ്ഞും മരിച്ചത്. അനസ്തീഷ്യ വിഭാഗം ഡോക്ടര്‍ സമയത്ത് എത്താതിരുന്നതിനാലാണ് ഓപ്പറേഷന്‍ വൈകിയതെന്നും അതിനാലാണ് മരണം സംഭവിച്ചതെന്നും ബന്ധുക്കള്‍ ആരോപിച്ചു. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം എസ്.ബിജു, മണ്ഡലം സെക്രട്ടി വി.ടി മനീഷ്, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം വി.കെ അനില്‍കുമാര്‍ കുലശേഖരമംഗലം ലോക്കല്‍ സെക്രട്ടറി പി.ജി ജയചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കമ്മിറ്റി അംഗം കെ.എസ് അനുജ്, എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം ജോയിന്റ് സെക്രട്ടറി അപ്പു പുഷ്‌ക്കരന്‍, വൈക്കം മണ്ഡലം ജോയിന്റ് സെക്രട്ടറി സജി ബി.ഹരന്‍, വൈക്കം മണ്ഡലം വൈസ് പ്രസിഡന്റ് സുജിത്ത് സുരേഷ് എന്നിവര്‍ നേതൃത്വം നല്‍കി.