Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പായസ മേള സംഘടിപ്പിച്ചു.
23/06/2020
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം സ്വരൂപിക്കുന്നതിനായി കേരള മഹിളാ സംഘം ടി.വി പുരം നോര്‍ത്ത് മേഖലാ കമ്മറ്റി നടത്തിയ പായസ മേളയുടെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി കേരള മഹിളാ സംഘം ടി.വി പുരം നോര്‍ത്ത് മേഖലാ കമ്മറ്റി പായസ മേള സംഘടിപ്പിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജിന് പായസം നല്‍കി സി.കെ ആശ എം.എല്‍.എ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. മഹിളാ സംഘം ജില്ലാ സെക്രട്ടറി ലീനമ്മ ഉദയകുമാര്‍, സി.പി.ഐ ടി.വി പുരം നോര്‍ത്ത് ലോക്കല്‍ സെക്രട്ടറി എസ്.ബിജു, മഹിളാ സംഘം മണ്ഡലം സെക്രട്ടറി മായാ ഷാജി, മേഖലാ പ്രസിഡന്റ് പത്മജ മുരളീധരന്‍, സെക്രട്ടറി സിന്ധു സജീവ്, പ്രിയ രഞ്ജിത്ത്, കെ.എസ് സനീഷ്, ടി.കെ മധു, എ.എസ് മുരളീധരന്‍, എം.പി ഷാജി, ശാരദ പൊന്നപ്പന്‍, തങ്കമ്മ തങ്കേശന്‍, ബിന്ദു സന്തോഷ്, സിന്ധു മധു, അമൃത രാജീവ്, മിനി രമേശന്‍, മോളി, ഷീജ എന്നിവര്‍ പങ്കെടുത്തു.