Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി നല്‍കി സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയും
23/06/2020
വൈക്കം ആശ്രമം സ്‌കൂളില്‍ സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയില്‍ നിന്നും നിര്‍ധനരായ 35 വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന എല്‍.ഇ.ഡി ടി.വികളുടെ വിതരണം കോട്ടയം അസി. കലക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇല്ലായ്മകളുടെ ദുരിതത്തില്‍ നിന്ന് പ്രതീക്ഷയുടെ തുരുത്തിലേക്ക് കൈപിടിച്ച് കയറ്റാന്‍ ആശ്രമം സ്‌കൂളിലെ സഹപാഠിക്കൊരു സാന്ത്വനം പദ്ധതി വീണ്ടും താങ്ങാകുന്നു. സ്‌കൂളിലെ ഒരു കൂട്ടം നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുകയാണ് സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയുടെ പുതുവര്‍ഷത്തെ പ്രവര്‍ത്തനം. സഹപാഠിക്കൊരു സാന്ത്വനം പദ്ധതിയ്‌ക്കൊപ്പം മാതൃഭൂമി സീഡും, എന്‍.എസ്.എസ് യൂണിറ്റുകളും കൈകോര്‍ക്കുകയാണ്. പദ്ധതിയുടെ ആദ്യഘട്ടമായി നടത്തിയ 35 എല്‍.ഇ.ഡി ടി.വികളുടെ വിതരണം കോട്ടയം അസി. കലക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ എ.ജ്യോതി, പ്രഥമധ്യാപിക പി.ആര്‍ ബിജി, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ചെയര്‍മാന്‍ സി.സുരേഷ് കുമാര്‍, ട്രഷറര്‍ എം.ബാബുരാജ്, മുന്‍ പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ മഞ്ജു എസ്.നായര്‍, ടി.പി അജിത്ത്, ജിജി എന്നിവര്‍ പങ്കെടുത്തു.