Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും ഉദ്ഘാടനം ചെയ്തു
23/06/2020
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം ബ്ലോക്ക് തലത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും തെങ്ങിന്‍ തൈ നട്ട് സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കര്‍ഷകരെയും കര്‍ഷക സംഘങ്ങളെയും പങ്കെടുപ്പിച്ച് ബ്ലോക്ക് തലത്തില്‍ നടത്തിയ ഞാറ്റുവേല ചന്തയും കര്‍ഷക സഭകളും സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയെ ഉണര്‍ത്തി വ്യാപകമായി കൃഷി നടത്തുന്നതിന്റെ ഭാഗമായാണ് പദ്ധതി. കര്‍ഷകര്‍ക്ക് വിത്തുകളും തൈകളും നല്‍കി. കൃഷി രീതികളെക്കുറിച്ചുള്ള ബോധവല്‍ക്കരണവും നടത്തി. നഗരസഭ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അധ്യക്ഷത വഹിച്ചു. പ്രൊജക്ട് ഡയറക്ടര്‍ ഇ.വി ജയമണി, കൃഷി ഓഫീസര്‍ എം.ആര്‍ ബീന, കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി, ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ നിഷ വി.ഷെരീഫ്, കൗണ്‍സിലര്‍മാരായ ആര്‍.സന്തോഷ്, രോഹിണികുട്ടി അയ്യപ്പന്‍, വൈ ബയോ ജൈവകര്‍ഷക സൊസൈറ്റി പ്രസിഡന്റ് കെ.പി വേണുഗോപാല്‍, സെക്രട്ടറി കെ.വി പവിത്രന്‍ എന്നിവര്‍ പ്രസംഗിച്ചു.