Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
20/06/2020
വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ വൈദ്യൂതി ഓഫീസിനു മുന്നില്‍ നടത്തി ധര്‍ണ്ണ പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ വ്യാപാരികള്‍ സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ വൈദ്യുതി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. പ്ലക്കാര്‍ഡുകളുമായി ടൗണില്‍ പ്രകടനം നടത്തിയതിനു ശേഷം നടത്തിയ ധര്‍ണ്ണ പ്രസിഡന്റ് പി.ശിവദാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ആര്‍ റെജി, ജോര്‍ജ്ജ് കൂടല്ലി, പി.എസ് ജോണ്‍, ജയ് ജോണ്‍ പേരയില്‍, എം.ജി ബാലചന്ദ്രന്‍, കെ.ശിവപ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.