Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ പച്ചക്കറി കൃഷി നടപ്പാക്കും
20/06/2020
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയിലെ 9000 വീടുകളില്‍ പച്ചക്കറി കൃഷി നടപ്പാക്കുന്നതിനുള്ള തൈ വിതരണം ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയിലെ 26 വാര്‍ഡുകളിലെ 9000 കുടുംബങ്ങളില്‍ പച്ചക്കറി കൃഷി നടപ്പാക്കും. 30 ലക്ഷം രൂപയാണ് ചെലവ്. രണ്ടരലക്ഷം തൈകള്‍ വിതരണം ചെയ്തു. ഓരോ ഭവനങ്ങളിലും അടുക്കളത്തോട്ടം ക്രമീകരിച്ചു പച്ചക്കറി കൃഷി നടത്തി ഓണ വിഭവങ്ങള്‍ക്ക് സ്വന്തം പുരയിടത്തിലെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയാണ് ലക്ഷ്യം. തക്കാളി, വെണ്ട, പച്ചമുളക്, വഴുതന, പാവല്‍, പടവലം തുടങ്ങി പതിനഞ്ചിനം തൈകളാണ് വിതരണം ചെയ്തത്. ഓരോ വാര്‍ഡിലും വിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. കൃഷിക്കാവശ്യമായ പണി ആയുധങ്ങളും ജൈവവളവും ജൈവകീടനാശിനികളും സൗജന്യമായി നല്‍കും. തൈകളുടെ വിതരണം നഗരസഭാ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ എസ്.ഇന്ദിരാദേവി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ പി.ശശിധരന്‍, ആര്‍.സന്തോഷ്, കെ.ആര്‍ രാജേഷ്, എം.ടി അനില്‍കുമാര്‍, കെ.ആര്‍ സംഗീത എന്നിവര്‍ പങ്കെടുത്തു.