Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പോസ്‌റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി.
20/06/2020
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളിലും പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ഉദയനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോസ്‌റ്റോഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് തോമസ് നാല്‍പ്പതില്‍തറ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജെയിംസ് കടവന്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, റെജോ കടവന്‍, സജീവ് അക്കരപ്പാടം, ജോയി പാദുവാപുരി എന്നിവര്‍ പ്രസംഗിച്ചു.