ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്
19/06/2020
എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക എ.ഐ.എസ്.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കുന്നു.
വൈക്കം: എ.ഐ.എസ്.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച തുക എ.ഐ.എസ്.എഫ് കോട്ടയം ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിച്ചു. എ.ഐ.എസ്.എഫ് കോട്ടയം ജില്ല സെക്രട്ടറി നന്ദു ജോസഫ്, ജില്ലാ കമ്മിറ്റിയംഗം അനന്ദു നന്ദകുമാര്‍, വൈക്കം മണ്ഡലം പ്രസിഡന്റ് ആര്.കെ രാഹുല്‍, സെക്രട്ടറി വൈശാഖ്, ജോയിന്റ് സെക്രട്ടറി ശ്രീലക്ഷ്മി അജി എന്നിവര്‍ പങ്കെടുത്തു.