Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി
19/06/2020
കാരുണ്യാ ചികിത്സാസഹായം പുനസ്ഥാപിക്കുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനതാദള്‍ (യൂ.ഡി.എഫ്) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധര്‍ണ്ണ ജില്ലാ സെക്രട്ടറി ഇ.പി ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: കാരൂണ്യാ ചികിത്സാ സഹായ പദ്ധതി പുനസ്ഥാപിക്കുക, ചികിത്സാ സഹായം മുടങ്ങായതെ നല്‍കുക, പ്രവാസികളോടുള്ള അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ജനതാദള്‍ (യൂ.ഡി.എഫ്) വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ജില്ലാ സെക്രട്ടറി ഇ.പി ഭാസ്‌ക്കരന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി.കെ രാമകൃഷ്ണന്‍, എം.സുനില്‍കുമാര്‍, കെ.ജി അശോകന്‍, ലിജോ വര്‍ഗ്ഗീസ്, കെ.രേണുക എന്നിവര്‍ പങ്കെടുത്തു.