എല്‍.ഇ.ഡി. ടി.വി നല്കി.
19/06/2020
ഓണ്‍ലൈന്‍ പഠനസഹായത്തിനായി ആശ്രമം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി അമൃതയ്ക്ക് കെ.പി.എം.സെ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നല്കിയ എല്‍.ഇ.ഡി ടി.വി സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ് കുമാര്‍ അമൃതയ്ക്ക് കൈമാറുന്നു.
വൈക്കം: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാതെ വിഷമിച്ച നിര്‍ധന കുടുംബാംഗമായ കെ.പി.എം.എസ് 1353-ാം നമ്പര്‍ വൈക്കം ടൗണ്‍ ശാഖാ അംഗമായ ആശ്രമം സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനി അമൃതയ്ക്ക് കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ എല്‍.ഇ.ഡി. ടി.വി നല്കി. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ്കുമാര് അമൃതയ്ക്ക് ടി.വി കൈമാറി. യൂണിയന് ജോയിന്റ് കണ്‍വീനര്‍ പി.സി വിജയന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.യൂ അനില്‍, ട്രഷറര്‍ ബാബു എറയന്നൂര്, യൂണിയന് കണ്‍വീനര്‍ കെ.അശോകന്, അഖില്‍ കെ ദാമോദരന്‍, ആര്.ബാലചന്ദ്രന്, ബാബു വടക്കേമുറി, ശ്രീദേവി അനിരുദ്ധന് എന്നിവര്‍ പങ്കെടുത്തു.