Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ലോട്ടറി ടിക്കറ്റുകളുടെ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ധര്‍ണ്ണ നടത്തി
19/06/2020
ലോട്ടറി ടിക്കറ്റുകളുടെ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യൂ.സി ലോട്ടറി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

 

വൈക്കം: ലോട്ടറി ടിക്കറ്റുകളുടെ വര്‍ദ്ധിപ്പിച്ച വില പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.ടി.യൂ.സി യുടെ നേതൃത്വത്തില്‍ ലോട്ടറി വൈക്കം സബ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കാരൂണ്യ പദ്ധതി പുനരാരംഭിച്ച് ലോട്ടറിയെ ജി.എസ്.ടി യില്‍ നിന്നും ഒഴിവാക്കി ലോട്ടറി മേഖലയെ സംരക്ഷിക്കണമെന്നും ഐ.എന്‍.ടി.യു.സി ആവശ്യപ്പെട്ടു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് ജോര്‍ജ്ജ് വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ഐ.എന്‍.ടി.യൂ.സി ജില്ലാ സെക്രട്ടറി ഇടവട്ടം ജയകുമാര്‍, ടി.ഡി സുധാകരന്‍, സന്തോഷ് ചക്കനാടന്‍, തോമസ് മഠത്തില്‍, കെ.സത്യന്‍, ഗ്രേസി, എന്‍.എസ് ബാബു, പൊന്നമ്മ എന്നിവര്‍ പ്രസംഗിച്ചു.