Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ 79-ാമത് ചരമദിനാചരണം നടത്തി.
18/06/2020
മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണത്തിന്റെ ഭാഗമായി കെ.പി.എം.എസ് വൈക്കം യൂണിയന്‍ ആസ്ഥാനത്ത് പ്രസിഡന്റ് കെ.രാജുവും യൂണിയന്‍ ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തുന്നു.

വൈക്കം: മഹാത്മാ അയ്യങ്കാളിയുടെ 79-ാമത് ചരമദിനാചരണം കെ.പി.എം.എസ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ നടത്തി. യൂണിയന്‍ ആസ്ഥാന മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുള്ള അയ്യങ്കാളി പ്രതിമയില്‍ യൂണിയന്‍ പ്രസിഡന്റ് കെ.രാജുവും യൂണിയന്‍ ഭാരവാഹികളും പുഷ്പാര്‍ച്ചന നടത്തി. അനുസ്മരണം ജില്ലാ കമ്മറ്റി അസിസ്‌ററന്റ് സെക്രട്ടറി കെ.പി ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് കെ.രാജു അദ്ധ്യക്ഷത വഹിച്ചു. യൂണിയന്‍ നേതാക്കളായ വി.ജയകുമാര്‍, സി.പി കുഞ്ഞന്‍, വി.കെ സോമന്‍, എസ്.ഷാജി, എം.കെ രാജു, അമ്മിണി, ശകുന്തള രാജു, ഗീത പുരുഷന്‍ എന്നിവര്‍ പങ്കെടുത്തു. രാജ്യസേവനത്തില്‍ വീരമൃത്യൂ വരിച്ച ധീരജവാന്മാര്‍ക്ക് യോഗം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. യൂണിയന്റെ കീഴിലുള്ള 38 ശാഖായോഗങ്ങളിലും അനുസ്മരണം നടത്തി.