Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അയ്യങ്കാളിയുടെ 79-ാമത് ചരമദിനാചരണം നടത്തി
18/06/2020
കെ.പി.എം.എസ് വൈക്കം യൂണിയന്‍ (പുന്നല) ന്റെ നേതൃത്വത്തില്‍ നടന്ന അയ്യങ്കാളിയൂടെ 79-ാമത് ചരമദിനാചരണം സംസ്ഥാന സെക്രട്ടറിയേറ്റംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നവോത്ഥാന നായകന്‍ അയ്യങ്കാളിയുടെ 79-ാമത് ചരമദിനാചരണം കെ.പി.എം.എസ് വൈക്കം (പുന്നല) ന്റെ നേതൃത്വത്തില്‍ നടത്തി. അയ്യങ്കാളിയുടെ ഛായാചിത്രം അലങ്കരിച്ച് വച്ച് ദീപം തെളിച്ച് പുഷ്പാര്‍ച്ചന നടത്തി. യൂണിയന്റെ കീഴിലുള്ള വിവിധ ശാഖായോഗങ്ങളിലും അനുസ്മരണച്ചടങ്ങ് നടത്തി. യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ അനുസ്മരണം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഡ്വ. എ.സനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ ജോയിന്റ് സെക്രട്ടറി പി.സി വിജയന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കെ.അശോകന്‍, ബാബു വടക്കേമുറി, ആര്‍.ബാലചന്ദ്രന്‍, ശ്രീദേവി അനിരുദ്ധന്‍, കെ.വിദ്യാധരന്‍, കെ.ഹരീഷ് എന്നിവര്‍ പങ്കെടുത്തു.