Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
നഗരസഭ നിര്‍മ്മിച്ച ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പണികള്‍ കഴിഞ്ഞ ദിവസം സി.പി.എം നേതൃത്വത്തില്‍ തടഞ്ഞു.
21/03/2016
നഗരസഭ ബീച്ചില്‍ ഡി.ടി.പി.സിയുടെ നേതൃത്വത്തില്‍ നടന്ന പണികള്‍ പാതിവഴിയില്‍ നിലച്ചനിലയില്‍

ഏറെ പ്രതീക്ഷകളോടെ നഗരസഭ നിര്‍മ്മിച്ച ബീച്ചില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പണികള്‍ കഴിഞ്ഞ ദിവസം സി.പി.എം നേതൃത്വത്തില്‍ തടഞ്ഞു. ഏകദേശം 98 ലക്ഷം രൂപയുടെ നിര്‍മാണജോലികള്‍ക്കാണ് കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് തുടക്കം കുറിച്ചത്. എന്നാല്‍ നഗരസഭയുടെ സ്ഥലം യാതൊരുവിധ രേഖകളുമില്ലാതെ ടൂറിസം കൗണ്‍സിലിന് അടിയറവ് വെക്കുകയാണെന്ന് പറഞ്ഞാണ് അക്കാലത്ത് സി.പി.എം പണികള്‍ തടഞ്ഞത്. പുതിയ ഭരണസമിതി അധികാരമേറ്റശേഷം വീണ്ടും പണികള്‍ പുനരാരംഭിച്ചു. എന്നാല്‍ ഇവിടെയും ബീച്ചിലെ സ്ഥലത്തിന്റെ കാര്യത്തില്‍ നഗരസഭക്ക് ഒരു അധികാരവുമില്ലെന്നും അതുപോലെ തന്നെ നിര്‍മാണജോലികളില്‍ വലിയ അഴിമതിയാണ് നടക്കുന്നതെന്നും പറഞ്ഞാണ് സി.പി.എം ടൗണ്‍ ലോക്കല്‍ കമ്മിററിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പണികള്‍ തടഞ്ഞത്. ഏകദേശം 30 ലക്ഷം രൂപയുടെ പണികള്‍ ഇവിടെ പൂര്‍ത്തിയായെന്ന് ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇവിടെ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതെല്ലാം കടലാസില്‍ മാത്രമാണ്. ഒരു കാലത്ത് നഗരസഭക്ക് നല്ല പ്രതിഛായ ലഭിച്ച ബീച്ച് എളുപ്പത്തില്‍ സാമൂഹികവിരുദ്ധരെയും കഞ്ചാവ് മാഫിയയുടെയും പിടിയിലമര്‍ന്നു. ബീച്ചിലേക്ക് സന്ദര്‍ശകര്‍ എത്താതെ വന്നതോടെ നഗരസഭക്കും അക്കാലത്ത് വലിയ താല്‍പര്യമില്ലായിരുന്നു. പിന്നീട് ബീച്ച് നഗരത്തിന് ശാപമായി മാറുന്ന അവസ്ഥ വന്നപ്പോഴാണ് നഗരസഭ വിഷയത്തില്‍ ഇടപെടലുകള്‍ നടത്താന്‍ തയ്യാറായത്. നഗരത്തില്‍ ടൂറിസം സാദ്ധ്യതകള്‍ ഏറെയുണ്ടെങ്കിലും ഇതൊന്നും പ്രയോജനപ്പെടുത്തുവാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പററാതെ വരുന്ന സാഹചര്യമാണ് വര്‍ഷങ്ങളായി നിലനില്‍ക്കുന്നത്. നിര്‍മാണജോലികള്‍ പുനരാരംഭിക്കുവാന്‍ പുതിയ ഭരണസമിതി ഇടപെടലുകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പണികള്‍ പുനരാരംഭിച്ചെങ്കിലും ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ കാര്യങ്ങള്‍ തകിടം മറിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ രാഷ്ട്രീയം മറന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടികളും ബീച്ചിന് സംരക്ഷണമൊരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.