Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കത്തിന്റെ ചിരകാല സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു
21/11/2015
നവംബര്‍ 28-ാം തീയതി നടക്കുന്ന ഫയര്‍സ്‌റേറഷന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമാക്കുവാന്‍ വൈക്കത്തു ചേര്‍ന്ന സംഘാടകസമിതി യോഗം തീരുമാനിച്ചു. ഒന്നര ദശാബ്ദത്തെ കാത്തിരിപ്പിനു ശേഷമാണ് വൈക്കത്ത് അനുവദിക്കപ്പെട്ട ഫയര്‍‌സ്റ്റേഷന്‍ യാഥാര്‍ത്ഥ്യമാകുന്നത്. വൈക്കം നഗരസഭയോടൊപ്പം വൈക്കത്തെ വ്യാപാരി വ്യവസായികള്‍, റോട്ടറിക്ലബ്ബ്, ലയണക്ലബ്ബ്, ജെ സി ഐ തുടങ്ങി വിവിധ സംഘടനകളുടെ സഹകരണത്തോടെ ഫയര്‍‌സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുവാന്‍ അത്യാവശ്യമായി ഒരുക്കേണ്ട കാര്യങ്ങള്‍ അടിയന്തിരമായി നിര്‍വഹിക്കുവാനും യോഗത്തില്‍ തീരുമാനിച്ചു. കെ അജിത്ത് എം എല്‍ എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ബിശ്വാസ്, വൈസ് ചെയര്‍മാന്‍ എ സി മണിയമ്മ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ പി സുഗതന്‍, അഡ്വ കെ കെ രഞ്ജിത്ത്, നഗരസഭ പ്രതിപക്ഷനേതാവ് അഡ്വ. വി വി സത്യന്‍, ഫയര്‍ ആന്റ് റെസ്‌ക്യൂ കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ എന്‍ വി ജോണ്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ അക്കരപ്പാടം ശശി (കോണ്‍ഗ്രസ്), അഡ്വ. കെ പ്രസന്നന്‍ (സി പി ഐ), വിവിധ സംഘടനാ പ്രതിനിധികളായ ശിവദാസന്‍ (വ്യാപാരിവ്യവസായി), ജീവന്‍ ശിവറാം (റോട്ടറി ക്ലബ്ബ്), മാത്യു കെ ജോസഫ് (ജെ സി ഐ), ജയകുമാര്‍ (ലയണ്‍സ് ക്ലബ്ബ്) തുടങ്ങിയവര്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങുകള്‍ വിജയകരമാക്കുവാന്‍ പി സുഗതന്‍, അഡ്വ. കെ കെ രഞ്ജിത്ത്, ജയശ്രീ എന്നിവര്‍ രക്ഷാധികാരികളും, കെ അജിത്ത് എം എല്‍ എ ചെയര്‍മാനും, അഡ്വ. വി വി സത്യന്‍, പി ശശിധരന്‍, ശ്രീകുമാരി യു നായര്‍, ഡി രഞ്ജിത്ത് കുമാര്‍, ഷിബി സന്തോഷ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും, മുന്‍സിപ്പല്‍ ചെയര്‍മാന്‍ അനില്‍ ബിശ്വാസ് കണ്‍വീനറും, വൈസ് ചെയര്‍പേഴ്‌സണ്‍ എ സി മണിയമ്മ ജോയിന്റ് കണ്‍വീനറും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സന്നദ്ധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 51 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.