Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഉപഭോക്ത്യ സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം
18/06/2020
വൈക്കം വാട്ടര്‍ അതോറിട്ടി ഓഫീസില്‍ നിര്‍മ്മിച്ച ഉപഭോക്തൃസേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിക്കുന്നു.

വൈക്കം: വാട്ടര്‍ അതോറിട്ടി ഓഫീസില്‍ പൊതുജനങ്ങള്‍ക്കായി നിര്‍മിച്ച ഉപഭോക്ത്യ സേവനകേന്ദ്രത്തിന്റെ ഉദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. ജനങ്ങള്‍ക്ക് എളുപ്പം ആശ്രയിക്കാവുന്ന ആധുനിക സംവിധാനങ്ങളോടുകൂടി വൈക്കം സബ് ഡിവിഷന്‍ കോമ്പൗണ്ടില്‍ 30 ലക്ഷം രൂപ ചെലവഴിച്ചാണ് ഉപഭോക്ത്യസേവന കേന്ദ്രം നിര്‍മിച്ചത്. വൈക്കം സബ് ഡിവിഷന്റെ കീഴില്‍ വരുന്ന 35000 ത്തോളം ഉപഭോക്താക്കളുടെ ബില്ലിങ്ങ്, മീറ്റര്‍ റീഡിങ്ങ്, പോസ്റ്റിങ്ങ് എന്നീസേവനങ്ങള്‍ സുഗമമായി നടത്തി വരുന്നതിന് മതിയായ രീതിയിലുള്ള ഓഫീസും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതിരുന്ന സാഹചര്യത്തിലാണ് പ്രളയ ദുരിതാശ്വാസനിധിയില്‍ ഉള്‍പ്പെടുത്തി ആധുനിക രീതിയിലുള്ള ഉപഭോക്തൃ സേവനകേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇതുകൂടാതെ ജീര്‍ണ്ണാവസ്ഥയിലായിരുന്ന ഓഫീസിന്റെ അറ്റകുറ്റപ്പണികളും നടത്തിയിട്ടുണ്ട്. ചടങ്ങില്‍ നഗരസഭാ ചെയര്‍മാന്‍ ബിജു കണ്ണേഴത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആര്‍.സന്തോഷ്, അംബരീഷ് ജി വാസു, വാര്‍ഡ് കൗണ്‍സിലര്‍ ഷേര്‍ലി ജയപ്രകാശ്, എം.ഡി ബാബുരാജ്, അക്കരപ്പാടം ശശി, രാജു, ബി.ശശിധരന്‍, എം.കെ രവീന്ദ്രന്‍, കോട്ടയം പി.എച്ച് സര്‍ക്കിള്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയര്‍ സി.സജീവ്, കടുത്തുരുത്തി പി.എച്ച് ഡിവിഷന്‍ എക്‌സി. എഞ്ചിനീയര്‍ കെ.സുരേഷ്, വൈക്കം സബ് ഡിവിഷന്‍ അസി.എക്‌സി.എഞ്ചിനീയര്‍ അസി. എം.ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു.