Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ നടത്തി.
18/06/2020
പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ എ.ഐ.വൈ.എഫ് നേതൃത്വത്തില്‍ തലയോലപ്പറമ്പ് പോസ്‌റ്റോഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ സി.പി.ഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: പെട്രോളിന്റെയും ഡീസലിന്റെയും വില ദിനംപ്തിയെന്നോണം അന്യായമായി വര്‍ദ്ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിനെതിരെ എ.ഐ.വൈ.എഫ് തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ധര്‍ണ നടത്തി. തലയോലപ്പറമ്പ് ഓഫീസിനു മുന്നില്‍ നടത്തിയ സമരം സി.പി.ഐ മണ്ഡലം സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് എം.ജി രഞ്ജിത്ത്, സെക്രട്ടറി പി.ആര്‍ ശരത്കുമാര്‍, എസ്.അനൂജ്, ദീപു പുരുഷന്‍, മാത്യൂസ് ദേവസ്യ, അഭിജിത്ത്, ലിജോ എന്നിവര്‍ നേതൃത്വം നല്‍കി.