Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടിയ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ഇ.ഡി. ടി.വി വാങ്ങി നല്‍കി എ.ഐ.വൈ.എഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റി.
17/06/2020
എ.ഐ.വൈ.എഫ് തലയാഴം നോര്‍ത്ത മേഖലാ കമ്മിറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്ക് വാങ്ങി നല്‍കിയ ടെലിവിഷന്‍ ജില്ലാ സെക്രട്ടറി പി.പ്രദീപ് കൈമാറുന്നു.

വൈക്കം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടിയ നിര്‍ദ്ധന വിദ്യാര്‍ത്ഥികള്‍ക്ക് എല്‍.ഇ.ഡി. ടി.വി വാങ്ങി നല്‍കി എ.ഐ.വൈ.എഫ് തലയാഴം നോര്‍ത്ത് മേഖലാ കമ്മിറ്റി. തോട്ടകം നിഖില്‍ നിവാസില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ നിഖിലുനും സഹോദരി അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നിഖിതയ്ക്കുമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായം നല്‍കിയത്. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി പി.പ്രദീപ് ടി.വി കൈമാറി. തലയാഴം നോര്‍ത്ത് മേഖല പ്രസിഡന്റ് ബെന്നി തോമസ്, സെക്രട്ടറി സുജിത്, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വൈശാഖ്, വാര്‍ഡ് മെമ്പര്‍ പി.എസ് മുരളീധരന്‍, സി.പി.ഐ വിയറ്റ്‌നാം ബ്രാഞ്ച് സെക്രട്ടറി സി.കെ പുരുഷോത്തമന്‍, അമല്‍ എന്നിവര്‍ സംബന്ധിച്ചു.