Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എല്‍.ഇ.ഡി ടി.വി വാങ്ങി നല്‍കി.
17/06/2020
സി.പി.ഐ വെച്ചൂര്‍ ലോക്കല്‍ കമ്മിറ്റി എല്‍.ഇ.ഡി ടി.വി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്ക് നല്‍കിയ ടെലിവിഷന്‍ സി.പി.ഐ വൈക്കം മണ്ഡലം അസി. സെക്രട്ടറി കെ.അജിത്ത് കൈമാറുന്നു.

വൈക്കം: ഓണ്‍ലൈന്‍ പഠനസൗകര്യം വഴിമുട്ടുമോ എന്ന ആശങ്കയില്‍ കഴിഞ്ഞ വെച്ചൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളായ സഹോദരങ്ങള്‍ക്ക് സി.പി.ഐ വെച്ചൂര്‍ ലോക്കല്‍ കമ്മിറ്റി എല്‍.ഇ.ഡി ടി.വി വാങ്ങി നല്‍കി. ടി.വി വാങ്ങാന്‍ മാര്‍ഗമില്ലാതെ വിഷമിക്കുകയായിരുന്നു ഈ സഹോദരങ്ങള്‍. തുടര്‍ന്ന് സി.പി.ഐ യൂടെ അഭ്യര്‍ത്ഥനപ്രകാരം സുമനസ്സുകള്‍ സ്‌പോണ്‍സര്‍ ചെയ്ത ടെലിവിഷന്‍ സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി കെ.അജിത്ത് കൈമാറി. മണ്ഡലം കമ്മിറ്റി അംഗം കെ.കെ ചന്ദ്രബാബു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.എം വിനോഭായ്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ജോസ് സൈമണ്‍, എം.കെ രവീന്ദ്രന്‍, ഹരിമോന്‍, എ.ഐ.വൈ.എഫ് മേഖലാ സെക്രട്ടറി സജി ബി ഹരന്‍, എസ്.ജെ ഷിബു, ശോഭ മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.