Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
് ഇലക്ട്രിസിറ്റി ഓഫീസുകള്‍ക്കു മുന്നില്‍ ധര്‍ണ്ണ നടത്തി.
17/06/2020
വൈദ്യൂതി ചാര്‍ജ്ജ് വര്‍ദ്ധനവിനെതിരെ ചെമ്പ്, മറവന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെമ്പ് ഇലക്ട്രിസിറ്റി ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കൊറോണ ദുരിതകാലത്തെ കറന്റ് ചാര്‍ജില്‍ നിന്നും ബി.പി.എല്‍ വിഭാഗത്തെ ഒഴിവാക്കുക, ഭീമമായ കറന്റ് ബില്‍ മുപ്പത് ശതമാനം വെട്ടിക്കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ചെമ്പ്, മറവന്‍ന്തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ചെമ്പ് ഇലക്ട്രിസിറ്റി ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചെമ്പ് മണ്ഡലം പ്രസിഡന്റ് അഡ്വ. പി.വി സുരേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.വി മനോഹരന്‍, പി.സി തങ്കരാജ്, കെ.എസ് നാരായണന്‍ നായര്‍, എം.കെ ഷിബു, എസ്.ജയപ്രകാശ്, ടി.കെ വാസുദേവന്‍, സി.എസ് സലിം, എന്‍.സി തോമസ്, പോള്‍ തോമസ്, പി.വി സുരേന്ദ്രന്‍, റഷീദ് മങ്ങാടന്‍, രാഗിണി ഗോപി, എസ്.ശ്യാംകുമാര്‍, കെ.കെ കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന വൈദ്യൂതി ബില്ലിലെ ഭീമമായ തുക വെട്ടിക്കുറച്ച് ന്യായമായ തുക ഈടാക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈദ്യൂതി ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി അബ്ദുള്‍ സലാം റാവുത്തര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി, ഡി.സി.സി ജനറല്‍ സെക്രട്ടറി സനീഷ് കുമാര്‍, ഷാജി വല്ലൂത്തറ, പി.എന്‍ കിഷോര്‍കുമാര്‍, ജോയി ചെത്തിയില്‍, കെ.പി ശിവജി, നവാസ് എന്നിവര്‍ നേതൃത്വം നല്‍കി.
വൈദ്യൂതി ചാര്‍ജ് വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തലയാഴം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എസ്.ഇ.ബി ഓഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. മണ്ഡലം പ്രസിഡന്റ് ജി.രാജീവ് ഉദ്ഘാടനം ചെയ്തു. വി.പി ബേബി അദ്ധ്യക്ഷത വഹിച്ചു. സേവ്യര്‍ ചിറ്ററ, യു.ബേബി, ബി.എല്‍ സെബാസ്റ്റ്യന്‍ ജല്‍ജി വര്‍ഗ്ഗീസ്, സജീവ് ഉഴുന്നുതറ, ടോമി മാത്യൂ, പി.ടി സലി, പ്രദീപ് ഉണ്ണിയമ്പിത്തറ, വി.പോപ്പി എന്നിവര്‍ പ്രസംഗിച്ചു.