Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കായലോര ബീച്ച് റോഡിന്റെയും വള്ളക്കടവിന്റെയും നിര്‍മ്മാണോദ്ഘാടനം നടത്തി
17/06/2020
വൈക്കം നഗരസഭയുടെ ബീച്ച് റോഡിന്റെയും വള്ളക്കടവിന്റെയും നിര്‍മ്മാണം സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭയുടെ നേതൃത്വത്തിലുള്ള കായലോര ബീച്ച് റോഡിന്റെയും വള്ളക്കടവിന്റെയും നിര്‍മ്മാണോദ്ഘാടനം സി.കെ ആശ എം.എല്‍.എ നിര്‍വഹിച്ചു. പതിമൂന്ന് വര്‍ഷമായി തീരദേശവാസികളുടെ കാത്തിരിപ്പാണ് ബീച്ചുറോഡും വള്ളക്കടവും. തട്ടുംങ്കല്‍ കോളനി, ഫിഷര്‍മെന്‍ കോളനി, കായിപ്പുറം എന്നീ മേഖലകളിലെ തീരദേശവാസികളെ വേമ്പനാട്ട'് കായലിന്റെ കടവുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 46 ലക്ഷം രൂപയാണ് ചെലവ്. നാലുമീറ്റര്‍ വീതിയില്‍ റോഡും മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യം പിടിക്കാന്‍ പോകുന്നതിന് കടവും വള്ളങ്ങള്‍ അടുപ്പിക്കുവാനും ഉപകരണങ്ങള്‍ കാത്തുസൂക്ഷിക്കാനുമുള്ള സൗകര്യങ്ങളുമാണ് ഇവിടെ ഒരുക്കുക. നഗരസഭ ചെയര്‍മാന്‍ ബിജു വി കണ്ണേഴന്‍ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സ എസ്.ഇന്ദിരാദേവി, വാര്‍ഡ് കൗസിലര്‍ ആര്‍.സന്തോഷ് അംബരീഷ് ജി വാസു, ജി.ശ്രീകുമാരന്‍ നായര്‍, ഡി.രഞ്ജിത്ത് കുമാര്‍, എം.ടി അനില്‍കുമാര്‍, പി.എന്‍ കിഷോര്‍കുമാര്‍, സിന്ധു സജീവന്‍, കെ.ആര്‍ രാജേഷ്, ധീവരസഭ ജില്ലാ സെക്ര'റി എം.കെ രാജു എിവര്‍ പ്രസംഗിച്ചു.