Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
'ചീരോത്സവം 2016' നടത്തി.
21/03/2016
അനാമയ നടത്തിയ ചീരകൃഷിയുടെ വിളവെടുപ്പ് നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് നിര്‍വ്വഹിക്കുന്നു

അനാമയ ഓര്‍ഗാനിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നാളെ വൈക്കം സത്യഗ്രഹ സ്മാരകഹാളില്‍ 'ചീരോത്സവം 2016' നടത്തി. ആരോഗ്യസംരക്ഷണത്തിന് നിത്യാഹാരത്തില്‍ ഇലക്കറികള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും ക്യാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമായാണ് ചീരോത്സവം സംഘടിപ്പിച്ചത്. ഭക്ഷ്യയോഗ്യവും രോഗപ്രതിരോധ ശേഷിയുള്ളതുമായ അന്‍പതോളം ഇലക്കറി വര്‍ഗങ്ങളുടെ പ്രദര്‍ശനവും പരിപാടിയില്‍ നടന്നു. ദേശീയ ജനിതക അവാര്‍ഡ് ജേതാവ് സജീവന്‍ കാവുങ്കര ഇലകള്‍ കൊണ്ട് വിവിധ വിഭവങ്ങള്‍ പാചകം ചെയ്യുന്നതിനുള്ള പരിശീലനം നല്‍കി. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കും അനാമയയുടെ രണ്ടായിരത്തോളം അംഗങ്ങള്‍ക്കും ചീരവിത്ത് സൗജന്യമായി നല്‍കി. വൈക്കത്തെ എല്ലാ വീടുകളിലും ചീരകൃഷി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശം. ചീരോത്സവം 2016 പരിപാടിയുടെ ഉദ്ഘാടനം കെ.അജിത്ത് എം.എല്‍.എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ്, ഡോ. എ.വി സുരേഷ്, ഡോ. എന്‍.കെ ശശിധരന്‍, പി.സോമന്‍പിള്ള, എം.മധു, പി.പി പ്രേംലാല്‍ എന്നിവര്‍ പ്രസംഗിച്ചു. അനാമയ നടത്തിയ ചീരകൃഷിയുടെ വിളവെടുപ്പ് കെ.അജിത്ത് എം.എല്‍.എയും, നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസും ചേര്‍ന്നു നിര്‍വഹിച്ചു.