Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ധര്‍ണ്ണ നടത്തി.
15/06/2020
പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എന്‍.സി.പി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്‌റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരളത്തോട് കേന്ദ്രഗവണ്‍മെന്റ് അനുവര്‍ത്തിക്കുന്ന അവഗണനയിലും പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധനവിലും പ്രതിഷേധിച്ച് എന്‍.സി.പി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വൈക്കം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ്‌പോസ്റ്റോഫീസ് പടിക്കല്‍ ധര്‍ണ്ണ നടത്തി. കോവിഡിന്റെ ദുരിതത്തില്‍ കഴിയുന്ന ജനങ്ങളുടെ മേല്‍ വലിയ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്ന നയമാണ് കേന്ദ്രഗവണ്‍മെന്റ് നടത്തുന്നതെന്ന് സമരക്കാര്‍ ആരോപിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് പുഞ്ചക്കോട്ടില്‍ സമരം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എം.കെ രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷിബു ഡി അറയ്ക്കല്‍, ടി.വി ബേബി, ജോയി ഉപ്പാണി, ജോസ് കുര്യന്‍, വൈക്കം സലിംകുമാര്‍, അബ്ദുള്‍ ലത്തീഫ്, ബിബിന്‍ എന്നിവര്‍ പ്രസംഗിച്ചു.