Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഇരുചക്ര വാഹനങ്ങള്‍ തള്ളി പ്രകടനം നടത്തി.
15/06/2020
പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനങ്ങള്‍ തള്ളി നടത്തിയ പ്രതിഷേധ പ്രകടനം കെ.പി.സി.സി അംഗം മോഹന്‍ ഡി ബാബു ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളിലും പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് വൈക്കം ടൗണ്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തിലെ പ്രധാന റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ തള്ളി പ്രകടനം നടത്തി. കെ.പി.സി.സി അംഗം മോഹന്‍ ഡി ബാബു സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ഡി ഉണ്ണി, അബ്ദുള്‍ സലാം റാവുത്തര്‍, ഷാജി വല്ലൂത്തറ, പി.എന്‍ കിഷോര്‍കുമാര്‍, കെ.കെ സചിവോത്തമന്‍, നവാസ്, വൈക്കം ജയന്‍, ജോര്‍ജ്ജ് വര്‍ഗീസ്, അനൂപ്, ബി.ചന്ദ്രശേഖരന്‍, സണ്ണി മാന്നംങ്കേരി എന്നിവര്‍ നേതൃത്വം നല്‍കി.