Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബിരിയാണി ചലഞ്ച് നടത്തി.
15/06/2020
എ.ഐ.വൈ.എഫ് ടി.വി പുരം സൗത്ത് മേഖലാ കമ്മിറ്റി നടത്തിയ ബിരിയാണി ചലഞ്ച് ടി.വി പുരം തിരുഹൃദയ ദേവാലയം വികാരി ഫാ.ജോസ് കാരച്ചിറക്ക് ബിരിയാണി പായ്ക്കറ്റ് കൈമാറി സി.കെ ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കുന്നതിനായി ടെലിവിഷനും പഠനോപകരണങ്ങളും നല്‍കാന്‍ ബിരിയാണി ചലഞ്ച് നടത്തി. എ.ഐ.വൈ.എഫ് ടി.വി പുരം സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ടി.വി പുരം തിരുഹൃദയ ദേവാലയത്തിലെ പാരീഷ് ഹാളില്‍ വികാരി ഫാ.ജോസ് കാരച്ചിറക്ക് ബിരിയാണി പായ്ക്കറ്റ് കൈമാറി സി.കെ ആശ എം.എല്‍.എ ചലഞ്ച് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ല ജോയിന്റ് സെക്രട്ടറി എസ്.പി സുജിത്ത്, ടി.വി പുരം സൗത്ത് മേഖലാ പ്രസിഡന്റ് സി.പി പ്രവീണ്‍ കുമാര്‍, സെക്രട്ടറി എ.കെ അഖില്‍, മണ്ഡലം സെക്രട്ടറി വി.ടി മനീഷ്, വി.കെ