എല്‍.ഇ.ഡി ടി.വി വാങ്ങി നല്കി.
15/06/2020
തലയാഴം കോനാട്ടുതറയില് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി അമൃത്നാഥിന് ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ശ്രീനാരായണ ധര്‍മ സേവാസംഘം വാങ്ങി നല്കിയ ടി.വി രക്ഷാധികാരി പി.വി ബിനേഷ് കൈമാറുന്നു.
വൈക്കം: ടി.വി വാങ്ങി ഓണ്‍ലൈന്‍ പഠനം നടത്താന്‍ മാര്‍ഗമില്ലാതെ വിഷമിച്ച തലയാഴം കോനാട്ടുതറയില് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി അമൃത്നാഥിന് ഉല്ലല ഓംകാരേശ്വരം ക്ഷേത്രം ശ്രീനാരായണ ധര്‍മ സേവാസംഘം എല്‍.ഇ.ഡി ടി.വി വാങ്ങി നല്കി. സേവാസംഘം രക്ഷാധികാരി പി.വി ബിനേഷ് ടി.വി അമൃത്നാഥിന് കൈമാറി. പ്രസിഡന്റ് ശ്യാം തൈക്കൂടം, സെക്രട്ടറി അഖില്‍ സതീശ്, പി.എസ് പ്രസന്ന, ഷാജി വെട്ടത്തില്‍ എന്നിവര്‍ പങ്കെടുത്തു.