Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആദരിച്ചു.
15/06/2020

വൈക്കം: വൈക്കത്തഷ്ടമിയുടെ മുന്നോടിയായി സംയുക്ത എന്‍.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടത്തിയ കുലവാഴ പുറപ്പാട്, താലപ്പൊലി, അഹസ്, കലാപരിപാടികള്‍ എന്നിവയുടെ നേതൃസ്ഥാനത്ത് മികവുറ്റ സേവനം നടത്തിയ ജനറല്‍ കണ്‍വീനര്‍ മാധവന്‍കുട്ടി കറുകയിലിനെ സംയുക്ത എന്‍.എസ്.എസ് കരയോഗം ഭാരവാഹികളുടെ യോഗം ആദരിച്ചു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് എസ്. മധു പൊന്നാടയണിയിച്ചു. സംയുക്ത കരയോഗം ഭാരവാഹികളായ ജയകുമാര്‍ തെയ്യാനത്തുമഠം, ജയകുമാര്‍ കുര്യപ്പുറം, കെ.പി രവികുമാര്‍, ശിവരാമകൃഷ്ണന്‍, കെ.എം നാരായണന്‍ നായര്‍, ശ്രീഹര്‍ഷന്‍, പി.യു കൃഷ്ണകുമാര്‍, പ്രതാപചന്ദ്രന്‍, രാജേന്ദ്രദേവ്, പി.എസ് വിജയനാഥന്‍പിള്ള, പി.എന്‍ ശ്രീധരപ്പണിക്കര്‍, ജയകുമാര്‍ കൗസ്തുഭം എന്നിവര്‍ പങ്കെടുത്തു.